ഹോണ്ട കാര്‍സ് ഇന്ത്യയുടെ പുതിയ മോഡലായ ജാസിന് വിപണിയില്‍ വന്‍ സ്വീകരണം. ജൂലൈയില്‍ കമ്പനി ഏറ്റവും അധികം വില്‍പ്പന നടത്തിയ മോഡല്‍ ജാസ് ആയിരുന്നു. ജൂലൈ എട്ടിന് വിപണിയിലെത്തിയ ജാസ് 6,676 എണ്ണമാണ് വില്‍പ്പന നടന്നത്. ആകെ വില്‍പ്പനയുടെ അറുപത് ശതമാനവും ഡീസല്‍ വകഭേദമാണ്. ഇക്കഴിഞ്ഞ മാസം ആകെ 19,220 യൂണിറ്റായിരുന്നു ഹോണ്ടയുടെ വില്‍പ്പന.
ഡിമാന്റ് കൂടിയതോടെ കാലതാമസം കൂടാതെ ജാസ് വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ് ഹോണ്ട. രാജസ്ഥാനിലെ തപുകരയിലും ഗ്രേറ്റര്‍ നോയ്ഡയിലുമുള്ള പ്ലാന്റുകളുടെ ശേഷി ഇപ്പോള്‍ പൂര്‍ണ്ണാമായി ഉപയോഗിക്കുന്നുണ്ട്. ജാസിന്റെ ഉത്പാദനം കൂട്ടാനായി മൊബീലിയോ, ബ്രിയോ , അമെയ്‌സ് മോഡലുകളുടെ ഉത്പാദനം കമ്പനി കുറച്ചിട്ടുണ്ട്. ബുക്ക് ചെയ്ത ഉപഭോക്താവിന് ജാസ് ലഭിക്കാന്‍ നിലവില്‍ ഒരു മാസമെടുക്കും.


