വിപണിയില്‍ മുന്നേറ്റം

മുംബൈ: ആഭ്യന്തര വിപണികള്‍ നേട്ടത്തിലെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 47 പോയിന്റ് ഉയര്‍ന്ന് 26,397 എന്ന നിലയിലെത്തി. സെന്‍സെക്‌സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചിക നിഫ്റ്റിയിലും പ്രകടമാണ്. നിഫ്റ്റി 8 പോയിന്റ് ഉയര്‍ന്ന് 7,872 എന്ന നിലയിലെത്തി.

ആഗോള വിപണികളിലെ പ്രതിസന്ധിയാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. ബിഎസ്ഇയില്‍ 432 ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ 530 ഓഹരികള്‍ താഴോട്ടുപോയി.

ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലാണ്. ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സെസ സ്‌റ്റെര്‍ലൈറ്റ്, ടാറ്റ പവര്‍, കെയിന്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലാണ്.

Top