വിപണിയില്‍ നേരിയ ഉണര്‍വ്

മുംബൈ: ആഭ്യന്തര ഓഹരി വിപണികളില്‍ സമ്മിശ്ര പ്രതികരണം. തിങ്കളാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 27.93 പോയിന്റ് മുന്നേറ്റം നടത്തി 27893 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്‌സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചിക നിഫ്റ്റിയിലും പ്രകടമാണ്. നിഫ്റ്റി 2.10 പോയിന്റ് മുന്നേറ്റം നടത്തി 8324 എന്ന നിലയിലാണ്.

Top