വിപണികളില്‍ നേട്ടം

മുംബൈ: ഓഹരി സൂചിക സെന്‍സെക്‌സ് 206 പോയിന്റ് ഉയര്‍ന്ന് 26,782 എന്ന നിലയിലെത്തി. സെന്‍സെക്‌സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചികയായ നിഫ്റ്റിയിലും പ്രകടമാണ്. നിഫ്റ്റി 62 പോയിന്റ് നേട്ടത്തോടെ 7,989 ലും വ്യാപാരം തുടരുന്നു.

വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുന്നു. ദീപാവലിയോടനുബന്ധിച്ച് വന്‍തോതില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്.

ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ നേട്ടം. 61 രൂപ 22 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയ മൂല്യം.

Top