വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് സെല്‍കോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പുത്തന്‍ ബഡ്ജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണാണ് കാമ്പസ് എ359. വില 2,350 രൂപ മാത്രം. ഓണ്‍ലൈന്‍ സ്‌റ്റോറായ homeshop18.comല്‍ മാത്രമേ വില്പനയുള്ളൂ.
ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, 3ജി., 3.5 ഇഞ്ച് സ്‌ക്രീന്‍, ഒരു ജിഗാഹെട്‌സ് സിംഗില്‍ കോര്‍ പ്രൊസസര്‍, 256 എം.ബി റാം, 512 എം.ബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്, മെമ്മറി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി സ്‌ളോട്ട്, പിന്നില്‍ രണ്ട് മെഗാ പിക്‌സല്‍ ക്യാമറ, എല്‍.ഇ.ഡി ഫ്‌ളാഷ് എന്നിവയാണ് ഫോണിന്റെ മികവുകളാണ്.


