വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ അബ്ദുറബ്ബിന് നിഷേധാത്മക നിലപാടെന്ന് കോടിയേരി

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിന് നല്‍കിയതു വഴി കമ്മീഷന്‍ പറ്റാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പാഠപുസ്തകങ്ങള്‍ കീറിക്കളഞ്ഞത് സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണന്നും കോടിയേരി വ്യക്തമാക്കി.

Top