വിദ്യാഭ്യാസമന്ത്രി പൊട്ടനാണെന്ന് പി ജയരാജന്‍

കണ്ണൂര്‍: വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ പൊട്ടനെന്ന് വിളിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. പ്രഗല്‍ഭരായ നിരവധി പേര്‍ ഇരുന്ന കസേരയിലാണ് റബിനെ പോലെ ഒരു പൊട്ടന്‍ ഇരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഒരു ബില്ല് അവതരിപ്പിച്ചാല്‍ അതിനെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് അറിയില്ലെന്നും ജയരാജന്‍ ആരോപരിച്ചു. കണ്ണൂരില്‍ കെഎസ്ടിഎയുടെ ഡിഡിഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സാമുദായികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

Top