വിദ്യയും ഇമ്രാനും ആഫ്രിക്കയിലേക്ക്

വിദ്യ ബാലന്‍ ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ഹമാരി അദൂരി കഹാനിയുടെ ചിത്രീകരണം ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ ആരംഭിച്ചു. മോഹിത് സൂരിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സൂപ്പര്‍ ഹിറ്റുകളായിരുന്ന ആഷിഖി 2, ഏക് വില്ലന്‍ എന്നീ ചിത്രങ്ങളാണ് മോഹിത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

2005 ല്‍ പുറത്തിറങ്ങിയ സഹര്‍ ആണ് മോഹിത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഇമ്രാന്‍ തന്നെയായിരുന്നു സഹറിലും നായകന്‍. ദേശീയ അവാര്‍ഡ് ജേതാവായ രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിന്റെ ജീവിതവും കഥയുടെ ഭാഗമാകുന്നുണ്ട് എന്നും വാര്‍ത്തകളുണ്ട്. ഒക്‌റ്റോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഹമാരി അദൂരി കഹാനിക്ക് ദുബായും വേദിയാകും.

Top