വിദേശകാര്യ സെക്രട്ടറി നിയമനം തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി നിയമനത്തില്‍ സര്‍ക്കാരിന്റെ തീരുമാനം തെറ്റായി പോയെന്ന് കോണ്‍ഗ്രസ് നേതൃത്വം. യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി ഇന്ന് അധികാരമേറ്റിരുന്നു.

നിലവിലെ സെക്രട്ടറിയായ സുജാത സിങ്ങിനെ മാറ്റാന്‍ മോദി ശ്രമിച്ചിരുന്നെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപണം ഉന്നയിച്ചു. സുജാത സിങ് വിരമിക്കാന്‍ എട്ടു മാസം ബാക്കി നില്‍ക്കെയാണ് എസ്. ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആഗസ്റ്റിലാണ് സുജാത സിങ്ങിന്റെ കാലാവധി അവസാനിക്കുന്നത്. കാലാവധി അസാനിക്കുവാന്‍ ഇനിയും മാസങ്ങള്‍ ഇരിക്കെയാണ് പുതിയ നിയമനം. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മടങ്ങിപോകുവാനുള്ള താമസം മാത്രമേ ഈ കാര്യത്തില്‍ ഉണ്ടായുള്ളുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Top