കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങളെ തനിക്ക് അറിയൂ. റിപ്പോര്‍ട്ടിനെക്കുറിച്ച് മനസിലാക്കിയ ശേഷം വ്യാഴാഴ്ച പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
കേസില്‍ ബാബുവിനെതിരേ തെളിവില്ലെന്നാണ് വിജിലന്‍സ് അന്വേഷമ റിപ്പോര്‍ട്ട്. ദ്രുതപരിശോധനയില്‍ ബാബുവിനെതിരേ തെളിവൊന്നും ലഭിച്ചില്ല. ബിജു രമേശിന്റെ ആരോപണങ്ങളെ വിശ്വാസ്യത്തിലെടുക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


