കൊച്ചി: വിജിലന്‍സ് പരിഷ്‌കാരത്തിനു ഹൈക്കോടതി രണ്ടംഗ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ പി.ബി. കൃഷ്ണന്‍, കെ. ജയകുമാര്‍ എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ഏജന്‍സിയുടെ ഘടനയും രൂപവും വ്യക്തമാക്കണം. മൂന്നാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.
ബാര്‍ കോഴക്കേസ് അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വിജിലന്‍സിനെ സ്വതന്ത്രമാക്കണമെന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു. കേസ് ഇന്ന് വീണ്ടും കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുതിയ നടപടിയുണ്ടായിരിക്കുന്നത്


