വിജയ പ്രതീക്ഷയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സിയെ നേരിടും

മുംബൈ: ഐ എസ് എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സിയെ നേരിടും. വൈകുന്നേരം ഏഴിന് മുംബൈയുടെ ഹോം ഗ്രൗണ്ടായ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം. വിജയ പ്രതീക്ഷയിലാണ് ടീം കേരള കളത്തില്‍ ഇറങ്ങുന്നത്.

എഫ് സി പൂണെ സിറ്റിക്കെതിരായ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. ആദ്യ രണ്ട് മല്‍സരങ്ങളിലെ തോല്‍വിക്ക് ശേഷം നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ കുരുക്കിയ കേരള ടീം പൂണയെ തോല്‍പ്പിച്ചാണ് ഐസ് എല്ലിലെ ആദ്യ ജയം സ്വന്തമാക്കി.

മുന്നേറ്റത്തില്‍ യാന്‍ ഹ്യൂമും മധ്യനിരയില്‍ പെന്‍ ഓര്‍ജിയും പുലര്‍ത്തുന്ന സ്ഥിരതയും മലയാളി താരം സി എസ് സബീത്ത് ഫോമിലെത്തിയതും കേരളത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

നാല് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള മുംബൈ സിറ്റി എഫ് സി ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാനത്താണ്.

Top