വിജയ് ചിത്രം കത്തിയുടെ ആദ്യ ടീസര്‍ എത്തി

ദീപാവലിക്ക് ഇറങ്ങു വിജയ് നായകനാകുന്ന കത്തിയുടെ ആദ്യ ടീസര്‍ എത്തി. തുപ്പാക്കിക്ക് ശേഷം എ ആര്‍ മുരുകദോസും വിജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണ്  കത്തി.
മുരുകദോസ് തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.  അയ്യങ്കാരന്‍ ഇന്റര്‍നാഷണലിന്റേയും ലൈക്ക പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ കെ കരുണമൂര്‍ത്തിയും എ സുഭാസ്‌കരനും ചേര്‍ന്നാണ് നിര്‍മ്മാണം.

സമാന്തയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം നിഥിന്‍ മുകേഷ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. യുവസംഗീതഞ്ജന്‍ അനിരുദ്ധ് സംഗീതം പകരുന്ന ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി കഴിഞ്ഞു. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ചിത്രസംയോജനം ശ്രീകര്‍ പ്രസാദ് ആണ്.

Top