വിഎസിനെ ചരിത്രം പഠിപ്പിക്കാന്‍ വെള്ളാപ്പള്ളി വളര്‍ന്നിട്ടില്ലെന്ന് പിണറായി

തിരുവനന്തപുരം: വിഎസ് അച്യൂതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ രംഗത്ത്. വിഎസിനെ ചരിത്രം പഠിപ്പിക്കാന്‍ വെള്ളാപ്പള്ളി വളര്‍ന്നിട്ടില്ലെന്ന് പിണറായി പറഞ്ഞു.

ചരിത്രം പഠിക്കേണ്ടതാരാണെന്ന് വെള്ളാപ്പള്ളി സ്വയം ചിന്തിക്കണം.വിഎസിനേയും പാര്‍ട്ടിയേയും തന്നേയും ചീത്ത പറഞ്ഞാല്‍ ന്യായീകരണമാകില്ല. ശ്രീനാരായണ ധര്‍മ്മം പരിപാലിക്കേണ്ടവര്‍ അത് ചെയ്യുന്നില്ലെങ്കില്‍ വിമര്‍ശിക്കുമെന്നും പിണറായി പറഞ്ഞു.

Top