ലണ്ടന്‍: നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ടെന്നിസിന്റെ പുരുഷവിഭാഗം പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ടോപ് സീഡ് സെറീന വില്യംസ്, മരിയ ഷറപ്പോവ എന്നിവരും പ്രീക്വാര്‍ട്ടറിലെത്തി.
ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, വനിതാ വിഭാഗം ആറാം സീഡ് ലൂസി സഫറോവ, 23ാം സീഡ് വിക്ടോറിയ അസാരെങ്ക,തുടങ്ങിയവരും പ്രീക്വാര്‍ട്ടറിലെത്തി.
വെള്ളിയാഴ്ച നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ദ്യോക്കോവിച്ച് ഓസ്‌ട്രേലിയന്‍ താരം ബെര്‍ണാഡ് ടോമിച്ചിനെയും (6-3, 6-3, 6-3) വാവ്‌റിങ്ക സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോയെയും (6-4, 6-3, 6-4) സെറീന ബ്രിട്ടീഷ് താരം ഹീതര്‍ വാട്‌സണെ 6-2, 4-6, 7-5 എന്ന സ്‌കോറിനും ഷറപ്പോവ 6-4, 6-3ന് റുമാനിയയുടെ ഐറീന ബേഗുവിനെയും പരാജയപ്പെടുത്തി.
സഫറോവ അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സിനെ തോല്പിച്ചപ്പോള്‍ (3-6, 6-3, 6-1) അസെരങ്ക ഫ്രഞ്ച് താരം മ്ലാദെനോവിച്ചിനെയാണ് (6-4, 6-4) മറികടന്നത്.
പുരുഷവിഭാഗം ഡബ്ള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ഒമ്പതാം സീഡ് രോഹന്‍ ബൊപ്പണ്ണഫ്‌ലോറിന്‍ മെര്‍ഗീ (റുമാനിയ) സഖ്യം 7-5, 7-6, 7-6 സ്‌കോറില്‍ ബെല്ലൂച്ചിഡുറാന്‍ കൂട്ടുകെട്ടിനെ കീഴടക്കി.
അതേസമയം, ഇന്ത്യയുടെ മഹേഷ് ഭൂപതിയും യാങ്കോ തിപ്‌സരേവിച്ചും ഉള്‍പ്പെട്ട സഖ്യം ഒന്നാം റൗണ്ടില്‍ യുവാന്‍ മെല്‍സര്‍ലിന്‍സ്റ്റെഡ്റ്റ് ജോഡിയോട് പരാജയപ്പെട്ടു (3-6, 3-6, 2-6).


