വിംബിള്‍ഡണ്‍: ജോക്കോവിച്ചും ഷറപ്പോവയും മൂന്നാം റൗണ്ടിലെത്തി

ലണ്ടന്‍: നിലവിലെ ജേതാവും ഒന്നാം സീഡുമായ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണിന്റെ മൂന്നാം റൗണ്ടിലെത്തി. ഫിന്‍ലന്‍ഡിന്റെ യാര്‍ക്കോ നിയെമിനനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെര്‍ബിയന്‍ താരം ജോക്കോവിച്ച് മുന്നേറിയത്. സ്‌കോര്‍ 6-4, 6-2, 6-3.

വനിതാ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യനായ മരിയ ഷറപ്പോവയും മൂന്നാം റൗണ്ടിലെത്തി. നെതര്‍ലന്‍ഡ്‌സിന്റെ റിച്ചല്‍ ഹൊഗന്‍കാംപിനെ 63, 6 1 ന് തകര്‍ത്താണ് ഷറപോവയുടെ കുതിപ്പ്. ബാബോസിനെ തകര്‍ത്തു അമേരിക്കയുടെ സെറീന വില്യംസും മൂന്നാം റൗണ്ടിലെത്തി. സ്‌കോര്‍ 6-4, 6-1.

മുന്‍ ലോക ഒന്നാം നമ്പര്‍ താരം അന്ന ഇവനോവിക് വിംബിള്‍ഡണില്‍ നിന്ന് പുറത്തായി. അമേരിക്കയുടെ സീഡ് ചെയ്യാത്ത താരമായ ബെഥനി മാറ്റക് സാന്‍ഡാണ് രണ്ടാം റൗണ്ടില്‍ അന്നയെ അട്ടിമറിച്ചത്. സ്‌കോര്‍: 6-3, 6-4.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും കാനഡയുടെ ഡാനിയല്‍ നെസ്റ്ററും ഉള്‍പ്പെടുന്ന സഖ്യം, സെര്‍ബിയയുടെ ദുസാന്‍ ലജോവിച്‌വിക്ടര്‍ ട്രോയികി സഖ്യത്തെ 6-3, 6-4, 7-5 ന് തോല്‍പിച്ച് രണ്ടാം റൗണ്ടിലെത്തി.

Top