വാഹന വിപണിയില്‍ ഇനി മെഴ്‌സിഡസിന്റെ പിക്കപ്പും എത്തുന്നു

ആഡംബരവാഹനങ്ങളുടെ നിര്‍മാതാക്കളായ മെഴ്‌സിഡസ് ഇനി വിപണിയില്‍ എത്തിക്കുന്നത് ഒരു പിക്കപ്പ് ആണ്. 2020ലാകും ഈ വാഹനം നിരത്തിലെത്തുക. ഇത് വരെ നാമകരണം ചെയ്തിട്ടില്ലാത്ത ഈ വാഹനം അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടാണ് എത്തുന്നത്. ഒരുമെട്രിക് ടണ്‍ പേയ്‌ലോഡ് കപ്പാസിറ്റിയുള്ള ഈ പിക്കപ്പിന്റെ ക്യാബിനിലും ആഡംബരത്തിന് കുറവൊന്നും ഉണ്ടാകില്ല.

വാണിജ്യ വാഹന വിപണിയില്‍ അതിവേഗം വളരുന്ന വിഭാഗമാണ് പിക്കപ്പ് ട്രക്കുകളുടേതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാണിജ്യ വാഹന വില്‍പ്പനയില്‍ ഭൂരിഭാഗവും പിക്കപ്പ് ട്രക്കുകളാണ്. ഈ വിപണിയും പിടിക്കുകയെന്ന ലക്ഷ്യത്തോടെയാവും മെഴ്‌സിഡസ് ബെന്‍സ് ഈ രംഗത്തേക്ക് വരുന്നത്. ‘മെഴ്‌സിഡസ് അപ്രതീക്ഷിതമായി അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ വാഹനം’ ഇത്തരത്തിലാണ് വിദേശ മാഗസിനുകള്‍ തലക്കെട്ടുകള് നല്‍കിയത്.

Top