വാഹന പരിശോധനക്ക് ക്യാമറ നിര്‍ബന്ധമാക്കാന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് ക്യാമറയില്ലാതെ വാഹനപരിശോധന പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. പൊലീസ് നടപടികള്‍ സുതാര്യമായിരിക്കണമെന്ന നിലപാട് എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും ഡിജിപി അറിയിച്ചു.റോഡിലെ പരിശോധനകളില്‍ പൊലീസ് നടപടികള്‍ സുതാര്യമാകണണെന്നും അതുകൊണ്ട് തന്നെ ക്യാമറക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകാന്‍ പാടില്ലെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ക്യാമറ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം പ്രായോഗികമല്ല, പരാതിയുണ്ടെങ്കില്‍ ഡിജിപിയെ അറിയിക്കാമെന്ന യാത്രക്കാരോടുള്ള പൊലീസിന്റെ പ്രതികരണം ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.

ഇവയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടും റൂറല്‍ എസ്പിക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലകളിലേക്കും നല്‍കിയിട്ടുള്ള ക്യാമറകളുടെ കണക്കെടുക്കാനും ആവശ്യമായിടത്ത് കൂടുതല്‍ നല്‍കാനും നടപടി തുടങ്ങി.

Top