വാര്‍ത്താ അവതാരകനായി ദിലീപ് എത്തുന്നു; ലവ് 24X7

മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയുമായി ദിലീപ് ചിത്രം ലവ് 24X7 ന്റെ ആദ്യ ടീസര്‍ ഇറങ്ങി. ശ്രീബാല കെ. മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന നിഖില വിമല്‍ ആണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. സുഹാസിനി ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ നടക്കുന്ന ന്യൂസ് ഡസ്‌ക് എറണാകുളത്ത് പ്രത്യേകം തയാറാക്കിയ സെറ്റിലാണ് ചിത്രീകരിക്കുന്നത്. ബിനീഷ് ബാഗ്ലന്‍ ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഇണം നല്‍കുന്നു. സമീര്‍ ഹക്ക് ആണ് ഛായാഗ്രഹകന്‍. എഡിറ്റിങ് മഹേഷ് നാരായണന്‍.

ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത എന്നിവരാണ് സിനിമയുടെ നിര്‍മാണം.

Top