തിരുവനന്തപുരം: തദ്ദേശ പഞ്ചായത്ത് വാര്‍ഡ് വിഭജനത്തില്‍ മുസ്ലീംലീഗിനെമാത്രം ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫില്‍ ഭിന്നാഭിപ്രായമില്ല. തീരുമാനം കൂട്ടായാണ് എടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതിനിടെ കുഞ്ഞാലിക്കുട്ടിയുമായി ചെന്നിത്തല തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഫോണില്‍ ചര്‍ച്ച ചെയ്തു.
സിഇടിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ചെന്നിത്തല പറഞ്ഞു.


