തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് വാര്‍ഡ് വിഭജനം നടത്തിയത് ജനഹിതം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ല. കോടതി തീരുമാനം അനുസരിച്ച് തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകും.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും പഞ്ചായത്ത് രൂപീകരണത്തില്‍ ഇതുവരെ സ്വീകരിച്ച സമീപനം തന്നെയാണ് സര്‍ക്കാര്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനഹിതം അനുസരിച്ച് പഞ്ചായത്ത് രൂപീകരിച്ചതിനാല്‍ പലരും പേടിക്കുന്നു. ലീഗിനെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് നടത്തുക അസാധ്യമായ കാര്യമല്ലെന്നും തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.


