ന്യൂഡല്‍ഹി: ബി.സി.സി.ഐക്കെതിരെ വീണ്ടും സുപ്രീം കോടതി. ഭിന്ന താല്‍പര്യമുള്ളവരെ സംരക്ഷിക്കാനാണ് ബി.സി.സി.ഐയുടെ ശ്രമമെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
അതേസമയം, ഐ.പി.എല്ലില്‍ വാണിജ്യ താല്‍പര്യമുള്ളവരുടെ പട്ടിക ബി.സി.സി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വാണിജ്യ താല്‍പര്യമുള്ളവരുടെ പട്ടികയില്‍ സുനില്‍ ഗവാസ്‌കര്‍, രവി ശാസ്ത്രി, സൗരവ് ഗാംഗുലി, ശ്രീകാന്ത്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരുടെ പേരുണ്ട്.


