വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍:സരിത കോടതിയില്‍ പരാതി നല്‍കി

പത്തനംതിട്ട: വാട്‌സ്ആപ്പില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍ കോടതിയെ സമീപിച്ചു. പത്തനം സിജെഎം കോടതിയിലാണ് സരിത പരാതി രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. ഐടി ആക്ട് പ്രകാരമാണ് സരിതയുടെ പരാതി.

ദൃശ്യങ്ങള്‍ പ്രചരിപ്പിത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും ചിലരെ തനിക്ക് സംശയമുണ്ടെന്നും പേരുകള്‍ മൊഴിനല്‍കുമ്പോള്‍ പറയുമെന്നും സരിത അഭിപ്രായപ്പെട്ടു.

വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ തന്റെതാണെന്ന് താന്‍ പറഞ്ഞുവെന്ന തരത്തിലുളള പ്രചാരണം തെറ്റാണെന്നും വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യം പുറത്തുവിട്ടത് തന്റെ മരണം ആഗ്രഹിക്കുന്നവരാണെന്നും ഒരിക്കലും താന്‍ ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നും സരിത പറഞ്ഞു.

Top