വാട്ട്‌സ് ആപ്പ് കോളിംഗ് എല്ലാവര്‍ക്കും…

ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പ് കോളിംഗ് എല്ലാ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാകുമെന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ വാട്ട്‌സ് ആപ്പ് കോളിംഗ് ലഭ്യമാകുന്നതിന് ക്ഷണം (ഈ സേവനം ലഭിച്ച ഒരു ഉപഭോക്താവില്‍ നിന്നുള്ള കോള്‍) ആവശ്യമായിരുന്നുവെങ്കില്‍ ഇനി മുതല്‍ ക്ഷണം ലഭിക്കാതെ തന്നെ വാട്ട്‌സ് ആപ്പിലൂടെ കോള്‍ ചെയ്യുവാനാകും.

കോളിംഗ് ഫീച്ചര്‍ ലഭ്യമാകുന്നതിനായി വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ വാട്ട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷനിലേക്ക് (2.12.19) അപ്‌ഗ്രേഡ് ചെയ്യേണ്ടതാണ്. വാട്ട്‌സ്ആപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നോ, ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നോ, എപികെ മിറര്‍ എന്ന ടെക്‌നോളജി സൈറ്റില്‍ നിന്നോ ഈ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രം ലഭ്യമാകുന്ന ഈ സേവനം ഐഓഎസ് (ഐഫോണ്‍), വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ലഭ്യമല്ല. ഇതു വരെ വാട്ട്‌സആപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ പുതിയ സേവനത്തെക്കുറിച്ച് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത് ആന്‍ഡ്രോയിഡ് പോലീസ് എന്ന പ്രമുഖ ടെക്‌നോളജി സൈറ്റാണ്.

Top