വാട്ട്‌സ്ആപ്പ് ഫ്രീ കോളിംങ് സംവിധാനം ആരംഭിച്ചു. എന്നാല്‍ ഇത് പുതിയ ലോലിപോപ്പ് അപ്‌ഡേഷന്‍ ചെയ്ത ഫോണില്‍ മാത്രമേ കിട്ടു . എത്ര രാജ്യങ്ങളിലേക്ക് ഇതുവഴി ഫോണ്‍ ചെയ്യാം എന്ന കാര്യം വ്യക്തമല്ല.
അതേ സമയം നെക്‌സസ് 5 ഫോണിലെ സ്‌ക്രീന്‍ ഷോട്ടാണ് വാട്ട്‌സ്ആപ്പ് പ്രസിദ്ധീകരിച്ചിരുന്നു, നേരത്തെ തന്നെ വാട്ട്‌സ്ആപ്പ് വോയിസ് കോളിംങ് സംവിധാനം നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ എല്ലാര്‍ക്കും ലഭിക്കുന്ന തരത്തില്‍ വോയിസ് കോളിംങ് സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് ഇപ്പോള്‍ അറിയുന്നത്. കഴിഞ്ഞ ദിവസം ഹൈക്ക് ഇത്തരത്തില്‍ 200 രാജ്യങ്ങളിലേക്ക് ഫ്രീ വോയിസ് കോളിംങ് സംവിധാനം ലഭ്യമാക്കിയിരുന്നു. ഇതാണ് ഇന്ത്യയില്‍ പെട്ടന്ന് ഈ സംവിധാനം ഇറക്കാന്‍ വാട്ട്‌സ്ആപ്പ് നിര്‍ബദ്ധിതമായത്.
ലോകത്ത് 700 മില്യണ്‍ ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ഉള്ളത്. ഇതില്‍ തന്നെ 30 മില്യണ്‍ സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ ഫ്രീ കോളിംങ് സംവിധാനം വന്‍ വിജയമാകും എന്നാണ് വാട്ട്‌സ് ആപ്പ് പ്രതീക്ഷിക്കുന്നത്.


