വഴി കാണിച്ചുതരും, ഈ ആന്‍ഡ്രോയ്!ഡ് ഹെല്‍മറ്റ്

ന്യൂജന്‍ യുവാക്കള്‍ക്ക് ഹെല്‍മറ്റ് ‘അലര്‍ജി’യാണ്. അതിന് പല കാരണങ്ങളുമുണ്ട്. പൊലീസ് കൈനീട്ടുമ്പോഴെല്ലാം പെറ്റി അടക്കുമെങ്കിലും ഹെല്‍മറ്റ് ധരിച്ചുള്ള യാത്ര മാത്രമില്ല. ഇവരെക്കാള്‍ സ്!മാര്‍ട്ട് ആയിട്ടുള്ള ഹെല്‍മറ്റാണ് ഏറ്റവുമൊടുവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. റഷ്യക്കാരാണ് ഈ സ്!മാര്‍ട്ട് ഹെല്‍മറ്റിന്റെ ‘തല’. ഹെല്‍മറ്റിന്റെ വൈസര്‍(ഗ്ലാസ്) ആണ് ഇതിന്റെ പ്രത്യേകത. വൈസറില്‍ വഴി തെളിയുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നത്.
ജി.പി.എസ് അല്ലെങ്കില്‍ മാപ്പ് അടക്കമുള്ള സംവിധാനങ്ങള്‍ ഈ ഹെല്‍മറ്റിലുണ്ട്. യാത്ര പുറപ്പെട്ടു കഴിഞ്ഞാല്‍ ഈ ഹെല്‍മറ്റ് തലയിലുണ്ടെങ്കില്‍ വഴി തെറ്റില്ലെന്ന് ചുരുക്കം. വൈസറിലൂടെ ബൈക്ക് ഓടിക്കുന്നയാള്‍ക്ക് മുന്നില്‍ മാപ്പ് തെളിയും. ഈ ജി.പി.എസ് ഹെല്‍മറ്റില്‍ ലൈവ്! മാപ്പാണ് തെളിയുക. റോഡില്‍ നിന്നു കണ്ണുമാറ്റാതെ തന്നെ പോകേണ്ട വഴി കൃത്യമായി കാണാന്‍ ഈ ഡിജിറ്റല്‍ വൈസറില്‍ നോക്കിയാല്‍ മതി. ഫൈറ്റര്‍ പൈലറ്റ് സാങ്കേതിക വിദ്യയില്‍ നിന്നു ആശയം ഉള്‍ക്കൊണ്ടാണ് റഷ്യന്‍ എഞ്ചിനീയര്‍മാര്‍ ഈ സ്!മാര്‍ട്ട് ഹെല്‍മറ്റ് നിര്‍മിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഏതു ദിശയിലേക്ക് തിരിയണമെന്ന് വൈസറിലെ മാപ്പില്‍ വ്യക്തമാകും. വോയിസ് കണ്‍ട്രോളും ജി.പി.എസും അടങ്ങിയ ഈ ഹെല്‍മറ്റ് ആന്‍ഡ്രോയ്!ഡ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം മെയില്‍ അമേരിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ആയിരിക്കും ഇതിന്റെ പൂര്‍ണരൂപം ലോകത്തിന് പരിചയപ്പെടുത്തുക. ആഗസ്റ്റില്‍ വിപണിയില്‍ എത്തുന്ന ഈ ആന്‍ഡ്രോയ്!ഡ് ഹെല്‍മറ്റിന് 2000 ഡോളര്‍(ഏകദേശം 120000 രൂപ) വില വരും.

Top