വര്‍ഷത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി

മമ്മൂട്ടി നായകനാകുന്ന വര്‍ഷത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വര്‍ഷം ഫെയ്‌സ്ബുക്ക് ഫോട്ടോ കമന്റില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികള്‍ക്കൊപ്പമാണ് ഗാനം പുറത്തിറക്കിയത്.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിബാലാണ്. ശരത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആശാ ശരത് ആണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പദ്മ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Top