വര്‍ഷത്തിലെ പാട്ട് റിലീസിംഗ് വാട്ട്‌സ് ആപ്പിലൂടെ

മലയാളസിനിമയില്‍ ആദ്യമായി ഒരു ഗാനം വാട്ട്‌സ് ആപ്പിലൂടെ പുറത്തിറങ്ങുന്നു. മമ്മൂട്ടി നായകനായ ‘വര്‍ഷം’ എന്ന ചിത്രത്തിലെ കൂട്ടുതേടി.. എന്ന ഗാനമാണ് വെള്ളിയാഴ്ച വാട്ട്‌സ് ആപ്പില്‍ റിലീസാകുന്നത്. തികച്ചും പുതുമയാര്‍ന്നരീതിയിലാണ് ഗാനത്തിന്റെ വാട്ട്‌സ് ആപ്പ് റിലീസ്. മമ്മൂട്ടി അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെയാണ് ഇതിനുള്ള ക്ഷണം. പോസ്റ്ററിനുകീഴെ ആര്‍ക്കും സ്വന്തം ഫോണ്‍നമ്പര്‍ രേഖപ്പെടുത്താം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ ലഭിക്കുന്ന ഫോണ്‍നമ്പറുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേര്‍ക്ക് മമ്മൂട്ടി തന്റെ നമ്പറില്‍നിന്ന് ഗാനം വാട്ട്‌സ് ആപ്പ് ചെയ്തുകൊണ്ടാണ് റിലീസ്.

ചിത്രത്തിന്റെ ഓഡിയോ പ്രകാശനച്ചടങ്ങ് ലൈവ് സ്ട്രീമിങ്ങിലൂടെ ചരിത്രം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തില്‍നിന്ന് ഫ്‌ലക്‌സുകളൊഴിവാക്കിയതും മറ്റൊരു പുതുമയായി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘വര്‍ഷം’ മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ലേഹൗസാണ് നിര്‍മിച്ചത്. നവംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Top