വര്‍ഷം തിയേറ്ററുകളിലെത്തി

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന വര്‍ഷം തിയേറ്ററുകളിലെത്തി. ചിത്രത്തില്‍ ആശാ ശരത്ത് ആണ് നായിക.
ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലുമായി നാനൂറോളം കേന്ദ്രങ്ങളിലായാണ് വര്‍ഷം റിലീസ് ചെയ്തത്. മലയാളസിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം ഇന്ത്യയിലും ഗള്‍ഫിലും ആഫ്രിക്കയിലും യൂറോപ്പിലും ഒരേസമയം റിലീസ് ചെയ്യുന്നത്.

ബിജിബാലാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍മയുടേതാണ് വരികള്‍. മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ലേഹൗസാണ് നിര്‍മാണം.

ഗോവിന്ദ് പത്മസൂര്യ, ടി ജി രവി, ഇര്‍ഷാദ്,സുധീര്‍ കരമന, മംമത മോഹന്‍ദാസ്, സരയു, സജിത മഠത്തില്‍, പ്രജ്വവല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആദ്യമായി ഒരു സിനിമയുടെ ഓഡിയോ റിലീസ് ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേഷണം ചെയ്തു എന്ന പ്രത്യേകതയും വര്‍ഷത്തിനാണ്.

Top