തിരുവനന്തപുരം: വര്‍ഗീയതക്കെതിരേ സിപിഎം മുന്നണി പോരാളിയാകുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്.
വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്നത് ആശങ്കയുളവാക്കുന്നു. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണിത്. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. മതവിശ്വാസികളെ വര്‍ഗീയവാദിയായി ആരും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ സിപിഎം മുന്നില്‍ തന്നെയുണ്ടാകുമെന്നും വര്‍ഗീയതക്കെതിരെ പാര്‍ട്ടിക്ക് ഉറച്ച നിലപാടുണ്ടെന്നും പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


