വരുണ്‍ ധവാനെ ചുംബിക്കുമ്പോള്‍ ചിരിവരുമെന്ന് ശ്രദ്ധാ കപൂര്‍

പുത്തന്‍ താരോദയങ്ങളായ ശ്രദ്ധാ കപൂറിന്റെയും വരുണ്‍ ധവാന്റെയും കാര്യം ഇപ്പോള്‍ ബോളിവുഡില്‍ സിനിമാ സെറ്റുകളില്‍ ചര്‍ച്ചാ വിഷയമാണ്.
അടുത്തിടെ വരുണ്‍ധവാനുമായുള്ള ഇന്റമസി സീനുകളെ കുറിച്ച് ശ്രദ്ധാകപൂറിന്റെ വെളിപ്പെടുത്തല്‍ ഇതായിരുന്നു. വരുണുമായി ചുംബനരംഗം ചിത്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ താരത്തിന് ചിരിവരാന്‍ തുടങ്ങുമത്രേ. വളരെ ഗൗരവമുള്ള കിടപ്പറ പോലെയുള്ള രംഗം ചെയ്യുമ്പോള്‍ വരുണിന്റെ മുഖത്ത് നോക്കിയാല്‍ താന്‍ ചിരിക്കുമോ എന്ന ടെന്‍ഷന്‍ അലട്ടാറുണ്ട്. വരുണിനൊപ്പം അഭിനയിക്കുന്നത് രസകരമാണ്. സഹതാരങ്ങള്‍ എന്നതിനേക്കാള്‍ മുമ്പേ സുഹൃത്തുക്കളാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ അഭിനയിക്കുകയാണെന്ന തോന്നലില്ല.

ഇതുവരെ ഞങ്ങള്‍ തമ്മിലുള്ള ചുംബന സീനുകള്‍ വന്നിട്ടേയില്ലായിരുന്നു. അതുകൊണ്ട് തന്നെ കിസ്സിംഗ് സീനും പിറ്റേദിവസം ഇന്റിമസി സീനുകളും ചെയ്യേണ്ടി വന്നാല്‍ വരുണിന്റെ മുഖത്ത് നോക്കുമ്പോള്‍ തന്നെ ചിരിവരുമെന്ന് താരം പറയുന്നു. ശ്രദ്ധയെയാണ് ചുംബിക്കേണ്ടി വരുന്നതെങ്കില്‍ അവസരം താന്‍ ഒരിക്കലും പാഴാക്കാറില്ലെന്ന് അടുത്തിടെയാണ് വരുണ്‍ ധവാന്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദിതാരം ശക്തികപൂറിന്റെ മകളാണ് ശ്രദ്ധ. ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍.

Top