വയനാട്: തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ആയുധധാരികളായ അഞ്ചംഗ സംഘത്തെ കണ്ടുവെന്ന് പ്രദേശത്തെ കോളനി നിവാസികള്‍ പോലീസിനെ അറിയിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങിയ സംഘത്തെ ശനിയാഴ്ച രാത്രിയാണ് മക്കിമലയില്‍ കണ്ടത. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
എട്ടംഗ സംഘമാണ് പ്രദേശത്തെ വനത്തിനുള്ളില്‍ ഉള്ളതെന്നും പോലീസിന് വിവരം ലഭിച്ചു. ജയണ്ണ, വിക്രം ഗൗഡ, ഗോപാലകൃഷ്ണന്‍, സുന്ദരി, സിനി, അനു തുടങ്ങിയവരാണ് സംഘത്തിലുള്ളത്.


