വനിത പൊലീസിനെ ആക്രമിച്ച് പ്രതി രക്ഷപെട്ടു

ആലപ്പുഴ: ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനില്‍ വനിത പൊലീസിനെ ആക്രമിച്ച് പ്രതി രക്ഷപെട്ടു. പ്രതിയുടെ ആക്രമണത്തില്‍ കൈക്ക് പരുക്കേറ്റ വനിതാ സിപിഒ കവിതയെ മുഹമ്മ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച ചെറുവാരണത്തുണ്ടായ സിപിഎം -ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വാഹനമിടിപ്പിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇന്നലെയാണ് അരുണ്‍കുമാറിനെ പോലീസ് അറസ്റ്റു ചെയ്തത്.

Top