ഡമാസ്‌കസ്: വടക്കന്‍ സിറിയയിലെ ഹസാഖ പ്രവിശ്യയില്‍ ആശുപത്രിയില്‍ വാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികളും നഴ്‌സുമാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ മരിച്ചു. ഖ്വാമിഷിലിയിലെ മെസാലിന്‍ ക്ലിനിക്കിലാണ് സ്‌ഫോടനം ഉണ്ടായത്. യുഎന്‍ സഹായത്തോടെ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പു ക്യാമ്പ് നടക്കുന്നതിനിടെയാണു സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കുന്നു.
നഴ്‌സുമാരും അമ്മമാരും കുട്ടികളുമാണു കൊല്ലപ്പെട്ടത്. നിലവില്‍ അമ്പതു പേര്‍ മരിച്ചെന്നും 18 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നു ലഭിച്ചെന്നും അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ നിരവധിപ്പേര്‍ മരിച്ചെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണസമിതി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിലും തീപിടിത്തത്തിലും നിരവധിപ്പേര്‍


