വടകരയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് രണ്ട് കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: ദേശീയപാതയില്‍ വടകരയ്ക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. മടപ്പള്ളി കോളെജ് ബസ് സ്‌റ്റോപ്പിനു സമീപത്ത് വച്ച് മത്സ്യം കയറ്റിവന്ന വാഹനവുമായി ഇടിച്ച ടാങ്കര്‍ ലോറി കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ കാര്‍ യാത്രികരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം സംഭവിച്ച ടാങ്കറില്‍ നിന്നും പാചകവാതകം മാറ്റുവാനുളള നടപടിക്രമങ്ങള്‍ ഐഒസി ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചുമണിക്കൂറോളം ഇതിനായി വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്

Top