തിരുവനന്തപുരം: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സമരം ചെയ്യുന്ന ലോറി ഉടമകളുടെ സംഘടനകളുമായി സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും. രാത്രി എട്ടിന് ക്ലിഫ് ഹൗസിലാണു ചര്‍ച്ച. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും ലോറി ഉടമകളുമായി ചര്‍ച്ച നടത്തും. വാളയാര്‍ ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, സംയോജിത ചെക്ക് പോസ്റ്റ് സംവിധാനം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറ് ദിവസമായി ലോറി ഉടമകള്‍ സമരം നടത്തിവരികയാണ്.
ലോറി സമരം: ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും


