ലോക ടെന്നീസ് റാങ്കിങ്ങ്‌: ദ്യോക്കോവിച്ചും സെറീന വില്യംസും ഒന്നാം സ്ഥാനം നിലനിര്‍ത്തി

മാഡ്രിഡ്: ലോക ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് നിലനിര്‍ത്തി. ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക നാലാം റാങ്കിലേക്ക് മുന്നേറി.

സ്വിസ് താരം റോജര്‍ ഫെഡറര്‍ രണ്ടാം റാങ്കും സ്‌കോട്ട്‌ലന്‍ഡിന്റെ ആന്റി മറെ മൂന്നാമതുമുണ്ട്. റാഫേല്‍ നദാല്‍ പത്താം റാങ്കിലേക്ക് വീണു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നദാലിന്റെ ഏറ്റവും മോശം റാങ്കാണിത്.

പുരുഷവിഭാഗത്തില്‍ കീ നിഷികോരി, തോമസ് ബെര്‍ഡിക്, ഡേവിഡ് ഫെറര്‍, മിലോസ് റോണിക്ക്, മാരിന്‍ സിലിച്ച്, റാഫേല്‍ നഡാല്‍ എന്നിവരാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങള്‍.

വനിതാ വിഭാഗത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സെറീന വില്യംസ് ഒന്നാം റാങ്ക് നിലനിര്‍ത്തി. ഫൈനലില്‍ സെറീനയോട് തോറ്റ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവ ഏഴാം റാങ്കിലെത്തി.

വനിതാ വിഭാഗത്തില്‍ പെട്ര ക്വിറ്റോവ, സിമോണ ഹെലേപ്പ്, മരിയ ഷറപ്പോവ, കരോളിന്‍ വോസ്‌നിയാക്കി, അന ഇവനോവിച്ച്, സഫറോവ, എകാത്തറീന മകറോവ, ക്ലാര സുവാരസ് നവരോ, ആഞ്ചലിക്ക് കെര്‍ബര്‍ എന്നിവരാണ് ആദ്യപത്തിലുള്ളത്.

Top