ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് തുടക്കമാകും

സോച്ചി: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് റഷ്യയില്‍ ആരംഭിക്കും. 22 ദിവസം നീണ്ടു നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 28നാണ് അവസാനിക്കുക. ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദും നോര്‍വേയുടെ മാഗ്‌നസ് കാള്‍സണും തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പിനായി മല്‍സരിക്കും.

2013ല്‍ ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് മാഗ്‌നസ് കാള്‍സണ്‍ ജേതാവായിരുന്നു. ഫിഡെ ചെസ്സ് റാങ്കിങ്ങില്‍ കാള്‍സണ്‍ ഒന്നാമതും ആനന്ദ് ആറാം സ്ഥാനത്തുമാണ്.

Top