ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: 800 മീറ്റര്‍ മത്സരത്തില്‍ നിന്ന് ടിന്റു ലൂക്ക പുറത്ത്

ബെയ്ജിങ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 800 മീറ്റര്‍ മത്സരത്തില്‍ നിന്ന് ടിന്റു ലൂക്ക പുറത്തായി. ഹീറ്റ്‌സില്‍ സീസണിലെ തന്റെ മികച്ച സമയംകുറിച്ചിട്ടും ടിന്റുവിന് സെമി ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

800 മീറ്ററിലെ മികച്ച ഓട്ടക്കാരോടൊപ്പം ആദ്യ ഹീറ്റ്‌സിലായിരുന്ന ട്വിന്റു 2:00: 95 മിനിട്ടുകൊണ്ടാണ് ഓടിയെത്തിയത്. ആറ് ഹീറ്റ്‌സുകളുണ്ടായിരുന്ന മത്സരത്തില്‍ ഓരോ ഹീറ്റ്‌സിലേയും ആദ്യ മൂന്നു സ്ഥാനക്കാരും മികച്ച സമയം കുറിച്ച ആറു പേരുമാണ് സെമിയിലെത്തിയത്.

ഇതനുസരിച്ച് നാലും അഞ്ചും ഹീറ്റ്‌സില്‍ ഓടിയവരില്‍ ടിന്റുവിനേക്കാള്‍ വേഗത കുറഞ്ഞവര്‍ സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്.

Top