ടോക്കിയോ: നിസ്സാനും ടോയോട്ടയ്ക്കും പിന്നാലെ 38 ലക്ഷം കാറുകള്‍ ലോകവ്യാപകമായി ഹോണ്ട പിന്‍വലിക്കുന്നു. ജപ്പാനിലെ തകാറ്റ കോര്‍പറേഷന്‍ നിര്‍മ്മിച്ച എയര്‍ ബാഗ് ഇന്‍ഫിലറേറ്ററുകളിലെ തകരാര്‍ മൂലമാണ് ഇത്രയും കാറുകള്‍ പിന്‍വലിക്കുന്നത്.
ലോകത്ത് ഇത്രയധികം കാറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് ആദ്യമാണ്.
തകാറ്റ എയര്‍ബാഗ് ഇന്‍ഫിലറേറ്ററുകളുടെ തകരാര്‍ മൂലം ടോയട്ടയും നിസ്സാനും 65 ദശലക്ഷം വാഹനങ്ങള്‍ പിന്‍വലിച്ചിരുന്നു. വാഹനപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കുന്നതാണ് എയര്‍ബാഗുകള്‍. ടക്കാറ്റ എയര്‍ബാഗ് ഇന്‍ഫിലേറ്റര്‍ കൃത്യമായി സീല്‍ ചെയ്യാത്തതിനാല്‍ ഈര്‍പ്പം കയറി കേട് പറ്റുന്നതാണ് തകരാറിന് കാരണമാകുന്നത്.


