ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരുടെ പട്ടികയില്‍ അയണ്‍മാന്‍ നായകന്‍ റോബര്‍ട്ട് ഡൗണി ജൂണിയര്‍ മുന്നില്‍. ഫോബ്‌സ് പുറത്തുവിട്ട പട്ടികയിലെ കണക്കുകള്‍ പ്രകാരം 80 മില്യണ്‍ ഡോളറാണ് ഡൗണി കഴിഞ്ഞ കൊല്ലം സമ്പാദിച്ചത്.
അവഞ്ചേഴ്‌സ് എയ്ജ് ഓഫ് അള്‍ട്രന്‍, ദ് ജഡ്ജ്, അയണ്‍ മാന്‍ ത്രീ തുടങ്ങിയ ഡൗണിയുടെ സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. അടുത്ത കൊല്ലം ഇറങ്ങാനിരിക്കുന്ന ക്യാപ്റ്റന്‍ അമേരിക്ക; സിവില്‍ വാറില്‍ നിന്ന് ഡൗണിക്ക് ലഭിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനീസ് ആക്ഷന്‍ ഹീറോ ജാക്കിച്ചാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജൂണ്‍ 2014നും ജൂണ്‍ 2015നും ഇടയില്‍ 50 മില്യണ്‍ ഡോളറാണ് ജാക്കിച്ചാന്റെ സമ്പാദ്യം. ബ്രാഡ്‌ലി കൂപ്പര്‍, ആദം സാന്‍ഡ്‌ലെര്‍, ടോം ക്രൂസ് എന്നിവരാണ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഫോബ്‌സ് ഇതാദ്യമായിട്ടാണ് ഹോളിവുഡിന് പുറത്തേക്ക് അവരുടെ കണ്ണുകള്‍ ഓടിക്കുന്നത്. ഇന്ത്യയില്‍ നിന്ന് അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ബോളിവുഡ് നടന്മാര്‍.
ബച്ചന്റെയും ഖാന്റെയും കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം 33.5 മില്യണ്‍ ഡോളറാണ്, അക്ഷയ് കുമാറിന്റേതാകട്ടെ 32.5 മില്യണ്‍ ഡോളറും. ഹയസ്റ്റ് പെയ്ഡ് ആക്ടേസിന്റെ പട്ടികയില്‍ ആദ്യ പത്തില്‍ തന്നെ ഇവര്‍ക്ക് ഇടമുണ്ട്.


