കരുത്തുറ്റ വനിത വ്യവസായികളില്‍ ഇന്ദ്ര നൂയിക്ക് മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി: ലോകത്തെ കരുത്തുറ്റ വനിത വ്യവസായികളില്‍ ഇന്ത്യന്‍ വംശജയും പെപ്‌സി സിഇഒയുമായ ഇന്ദ്ര നൂയിക്കു മൂന്നാം സ്ഥാനം. ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണു നൂയിക്കു മൂന്നാം സ്ഥാനം ലഭിച്ചത്. ഒന്നാം സ്ഥാനം ഐബിഎം സിഇഒ ഗിന്നി റൊമെറ്റിയും രണ്ടാം സ്ഥാനം ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ബാറയും കരസ്ഥമാക്കി. കമ്പനിയുടെ 22 ബ്രാന്‍ഡുകളില്‍ നിന്നായി ഒരു ബില്യണ്‍ ഡോളറാണു വാര്‍ഷിക വരുമാനമായി ലഭിക്കുന്നത്. ലോകത്തെ കരുത്തുറ്റ നൂറു വനിതകളിലും ഇന്ദ്ര നൂയി ഇടംപിടിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ജനിച്ച ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി, മദ്രാസ് ക്രിസ്റ്റ്യന്‍ കോളെജില്‍ നിന്നു ബിഎസ് ഡിഗ്രിയും കൊല്‍ക്കത്ത ഐഐഎമ്മില്‍ നിന്നു എംബിഎയും കരസ്ഥമാക്കി. ഇതു കൂടാതെ യേലെ യൂനിവേഴ്‌സിറ്റിയില്‍ നിന്നു പബ്ലിക് ആന്‍ഡ് െ്രെപവറ്റ് മാനെജ്‌മെന്റില്‍ ബിരുദാനന്തബിരുദവും നേടി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ പ്രൊഡക്റ്റ് മാനെജര്‍ ആയിട്ടാണു ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1986 മുതല്‍ 90 വരെ മോട്ടൊറോളയില്‍ ജോലി ചെയ്തു. 1994 ലാണു പെപ്‌സിയില്‍ ചേരുന്നത്.

 

Top