ലോകത്തെ കരുത്തരായ നേതാക്കളില്‍ മോദിയും; സോണിയാ ഗാന്ധി പട്ടികയില്‍ നിന്ന് പുറത്ത്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും കരുത്തരായ നേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഫോബ്‌സ് പട്ടികയില്‍ 15ാംമതാണ് മോദിയുടെ സ്ഥാനം. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ പിന്തള്ളി റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുട്ടിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

മോദിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബോബ്‌സ്. ഇന്ത്യയുടെ പുതിയ ഹീറോ ബോളിവുഡില്‍ നിന്നല്ലെന്നും ബി.ജെ.പിയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്നും ഫോബ്‌സ് പറയുന്നു.

മുകേഷ് അംബാനി 36ാം സ്ഥാനവും ലക്ഷ്മി മിത്തല്‍ 57ാം സ്ഥാനവും നേടി. മൈക്രോ സോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സി.ഇ.ഒ സത്യ നാദ്ദല്ലയാണ് 64ാം സ്ഥാനത്ത്.

Top