ലോകത്തെ ഏറ്റവും വലിയ ഫോട്ടോ. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. അതേ, 70,000 ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത ലോകത്തെ ഏറ്റവും വലിയ പനോരമ ചിത്രം തയ്യാറായിരിക്കുന്നു. 365 ഗിഗാപിക്‌സല്‍ ചിത്രം എടുത്തത് 35 മണിക്കൂര്‍ കൊണ്ടാണ്.
ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ ഫിലിപ്പോ, ബ്‌ളെങ്ങിനി എന്നിവരാണ് ആല്‍പ്‌സിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മോണ്ട് ബ്ലാങ്കിന്റെ പനോരമ ചിത്രം തയ്യാറാക്കിയത്.
യൂറോപ്പിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന വിശാലമായി പരന്ന് കിടക്കുന്ന ഈ പര്‍വതത്തിന്റെ ഓരോ ചെറിയ ഭാഗങ്ങള്‍പോലും വ്യക്തമായി കാണാനാകും.
Canon EF 400mm f/2.8 II IS, Canon 70D DSLR, Canon Extender 2X II എന്നീ ക്യാമറകളാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്.


