ഓക്ലന്ഡ്: ലോകകപ്പ് ക്രിക്കറ്റില് ഗ്രൂപ്പ് എയില് ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലന്ഡിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലുവര്ഷത്തിനുശേഷമാണ് ഇരുടീമുകളും ഏകദിനത്തില് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പില് മൂന്നു ജയങ്ങളുമായി ഗ്രൂപ്പില് കിവീസാണ് മുന്നില്. ഓസ്ട്രേലിയ ആദ്യ മത്സരത്തില് ജയിച്ചിരുന്നു. എന്നാല് ബംഗ്ലാദേശി നെതിരായ രണ്ടാം മത്സരം മഴ മൂലം നടന്നില്ല. സ്വന്തം ആരാധകര്ക്കു മുന്നിലാണ് മത്സരം നടക്കുന്നതെന്നത് ന്യൂസിലന്ഡിനു കൂടുതല് ആത്മവിശ്വാസം നല്കുന്നുണ്ട്. ഇരുടീമും സമീപകാലത്ത് പുലര്ത്തുന്ന മികവ് പോരാട്ടത്തെ ആവേശമാക്കുമെന്നാണ് പ്രതീക്ഷ.
ലോകകപ്പ് ക്രിക്കറ്റ്: ഓസ്ട്രേലിയക്ക് ബാറ്റിംഗ്


