ലെനോവോ പുതിയ യോഗ ടാബ്‌ലെറ്റുകളും, യോഗ ലാപ്‌ടോപ്പും അവതരിപ്പിച്ചു

ലെനോവോ യോഗ ടാബ്‌ലെറ്റ് 2, യോഗ ടാബ്‌ലെറ്റ് 2 പ്രോ, യോഗ 3 പ്രോ ലാപ്‌ടോപ് എന്നിവ കൂടി അവതരിപ്പിച്ചു. യോഗ ടാബ്‌ലെറ്റ് 2 പ്രോ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് വേര്‍ഷനിലാണ് പ്രവര്‍ത്തിക്കുന്നത്. യോഗ ടാബ്‌ലെറ്റ് 2, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്, വിന്‍ഡോസ് 8.1 എന്നീ രണ്ടു വ്യത്യസ്ത ഓപ്ഷനുകളില്‍ ലഭ്യമാകും. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഓപ്പറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുക്കാമെന്നു ചുരുക്കം. യോഗ 3 പ്രോ ലാപ്‌ടോപ് വിന്‍ഡോസ് ഓഎസിലാണ് പ്രവര്‍ത്തിക്കുക.

8 ഇഞ്ച്, 10 ഇഞ്ച് സൈസുകളിലും യോഗ ടാബ്‌ലെറ്റ് 2 ലഭ്യമാണ്. 1920ഗുണം 1200 പിക്‌സല്‍ റസല്യൂഷനാണ് ഇരു സൈസ് മോഡലുകളിലും നല്‍കിയിരിക്കുന്നത്. ബ്‌ളൂടൂത്ത് കീബോര്‍ഡോടു കൂടിയെത്തുന്ന 8 ഇഞ്ച് മോഡലുകള്‍ക്ക് യഥാക്രമം 15,200 രൂപ, 18,200 എന്നിങ്ങനെയാണ് വില. 10 ഇഞ്ച് വിന്‍ഡോസ് മോഡലിന് 24,400 രൂപയും 8 ഇഞ്ച് വിന്‍ഡോസ് മോഡലിന് 18,200 രൂപയുമാണ് വില. നവംബര്‍ ആദ്യവാരം ഇന്ത്യയിലെത്തുമെന്നു കരുതപ്പെടുന്നു.

ഇന്റല്‍ ആറ്റം സീ3745 പ്രൊസസര്‍, (1.33 ജിഗാഹാട്ട്‌സ്, 2 എംബി ക്യാഷേ) എന്നിവയോടൊപ്പം 2 എംബി റാമും നല്‍കിയിരിക്കുന്നു. 8 എംപി പിന്‍കാമറയും, 1.6 എംപി മുന്‍കാമറയുമാണ് ഇരുമോഡലിലും നല്‍കിയിരിക്കുന്നത്. 16 ജീബി, 32 ജീബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജോടു കൂടിയെത്തുന്ന മോഡലുകളുടെ കപ്പാസിറ്റി 64 ജീബി വരെയാക്കി വര്‍ദ്ധിപ്പിക്കാം.

13 ഇഞ്ച് സ്‌ക്രീനോടു കൂടിയെത്തുന്ന യോഗ ടാബ് ലെറ്റിലെ ഏറ്റവും പുതിയ മോഡലിന്റെ പേരാണ് യോഗ ടാബ്‌ലെറ്റ് 2 പ്രോ. ഒക്ടോബര്‍ അവസാനത്തോടെ വിപണിയിലെത്തുന്ന ഈ മോഡലിന് ഏകദേശം 30,500 രൂപയാണ് ഇന്ത്യന്‍ വില. പ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി കണക്കാക്കപ്പെടുന്നത് ഇതിന്റെ പികോ പ്രൊജക്ടര്‍ ആണ്. 50 ഇഞ്ച് സൈസില്‍ വരെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്യാന്‍ ശേഷിയുള്ളതാണ് പികോ പ്രൊജക്ടര്‍.

സബ് വൂഫറോടു കൂടിയ എട്ട് വാട്ടിന്റെ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രധാന ആകര്‍ഷണം. 13 ഇഞ്ച് ക്യൂഎച്ച്ടി ഡിസ്പ്‌ളേ, 1.33 ജിഗാഹാട്ട്‌സ് ഇന്റല്‍ ആറ്റം സീ3745 പ്രൊസസര്‍, 32 ജീബി ഇന്‍ബില്‍റ്റ് മെമ്മറി, 64 ജീബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ശ്രദ്ധേയമായ മറ്റു ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നപ്രോയില്‍ 4 ജീ ഓപ്ഷനും നല്‍കിയിരിക്കുന്നു.

ലെനോവോയുടെ പുതിയ യോഗ 3 പ്രോ ലാപ്‌ടോപ് പ്രോ 2യുടെ ഒരു എക്‌സ്റ്റന്‍ഷന്‍ ആണെന്നു പറയുവാനാകും. 3200 ഗുണം 1800 പിക്‌സല്‍ റസല്യൂഷനുളള 13 ഇഞ്ച് സ്‌ക്രീന്‍ ആണുള്ളത്. കോര്‍ണിംഗ് ഗോറില്ല പ്രൊട്ടക്ഷനും നല്‍കിയിരിക്കുന്നു. വിന്‍ഡോസ് 8.164, വിന്‍ഡോസ് 8.1 എന്നീ ഓപ്ഷനുകളോടെയാണ് പ്രോ3 എത്തുന്നത്. 256 ജീബി, 512 ജീബി വേരിയന്റുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. വൈഫൈ, ബ്‌ളൂടൂത്ത്, എന്നീ കണക്ടിവിറ്റി ഓപ്ഷനുകളോടു കൂടിയെത്തുന്ന മോഡലിന്‍ കരുത്തേകുന്നത് 44.8 വാട്ട് അവര്‍ ലീ-പോളിമര്‍ ബാറ്ററിയാണ്.

1.19 കിലോഗ്രാം ആണ് ഭാരം. പുതിയ മോഡല്‍ ക്‌ളെമന്റിന്‍ ഓറഞ്ച്, പ്‌ളാറ്റിനം സില്‍വര്‍, ഷാംപെയ്ന്‍ ഗോള്‍ഡ്, എന്നീ മൂന്നു കളര്‍ വേരിയന്റുകളില്‍ ലഭ്യമാകും. ഒക്ടോബര്‍ അവസാനം മുതല്‍ ലഭ്യമാകുമെന്നു കരുതുന്ന 3 പ്രോ ലാപ് ടോപിന് 82,500 രൂപ വിലയാകുമെന്നു കരുതപ്പെടുന്നു.

Top