ലി നാ ടെന്നീസ് കോര്‍ട്ടിനോട് വിടപറയുന്നു

ബെയ്ജിംഗ്: ടെന്നീസിലെ ചൈനീസ് താരം ലി നാ കോര്‍ട്ടിനോട് വിടപറയുന്നു. ചൈനയ്ക്ക് ആദ്യമായി ഗ്രാന്‍ഡ്സ്ലാം കിരീടം സമ്മാനിച്ച താരം കൂടിയായ ലി നാ  കാല്‍മുട്ടിലെ പരിക്ക് കാരണം വളരെക്കാലമായി ബുദ്ധിമുട്ടുകയായിരുന്നു.

ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ഏഷ്യന്‍ വനിതയായിരുന്നു ലി ന. ഫ്രഞ്ച് ഓപ്പണുള്‍പ്പെടെ രണ്ടു ഗ്രാന്‍ഡ്സ്ലാം കിരീടം ലി ന സ്വന്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം ലി ന നടത്തിയത്.

Top