ലിസി സിനിമയിലേക്ക് വീണ്ടും എത്തുന്നു

ലിസി വീണ്ടും സിനിമയിലേക്ക് മടങ്ങുന്നു. മൂന്ന് ദേശീയ അവാര്‍ഡുകളടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ തങ്കമീങ്കള്‍ എന്ന തമിഴ് സിനിമയൊരുക്കിയ രാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കുള്ള ലിസിയുടെ രണ്ടാംവരവ്. ഇതോടൊപ്പം മറ്റ് നിരവധി സ്‌ക്രിപ്റ്റുകളും ലിസി വായിച്ചു നോക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
1994ല്‍ ചാണക്യ സൂത്രങ്ങള്‍ എന്ന സിനിമയിലാണ് ലിസി അവസാനം അഭിനയിച്ചത്.

സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ഇരുപത്തിയഞ്ച് വര്‍ഷത്തെ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സിനിമയിലേക്ക് തിരികെ എത്തുന്ന വാര്‍ത്ത പുറത്തു വരുന്നത്.
രണ്ടാഴ്ച മുമ്പാണ്, പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതായി പ്രഖ്യാപിച്ചത്.

അതേസമയം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌െ്രെടക്കേഴ്‌സ് ടീമിലുള്ള ഓഹരികള്‍ ലിസി വിറ്റിട്ടുണ്ട്. 18% ഓഹരികളാണ് ലിസി നടന്‍ രാജ്കുമാറിന് വിറ്റത്. പ്രശസ്ത നടന്‍ മോഹന്‍ലാലും തന്റെ 12 ശതമാനം ഓഹരികള്‍ വിറ്റിട്ടുണ്ട്. എന്നാല്‍ ടീമിന്റെ നോണ്‍പ്ലേയിംഗ് ക്യാപ്ടന്‍ എന്ന നിലയില്‍ ടീമിനൊപ്പം തുടരും.

Top