ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍

ലിവര്‍പൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളിന് റയല്‍ മാഡ്രിഡ് തകര്‍ത്തു. കരിം ബെന്‍സേമ രണ്ടു ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 23-ാം മിനിറ്റില്‍ റൊണാള്‍ഡോയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ശനിയാഴ്ച റയല്‍-ബാഴ്‌സ എല്‍ക്ലാസിക്കോ അരങ്ങേറും.

മറ്റു മല്‍സരങ്ങളില്‍ സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ആറു ഗോളിന് മാല്‍മോയെ തോല്‍പ്പിച്ചു. ബെല്‍ജിയം ക്ലബ്ബായ ആന്ദര്‍ലെറ്റിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ആഴ്‌സണലിന്റെ വിജയം.

Top