ലിറ്റില്‍ സൂപ്പര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സംവിധായകന്‍ വിനയന്റെ പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗ്രാഫിക്‌സിനും, ത്രീ ഡി വര്‍ക്കിനും, സൌണ്ട് ഡിസൈനിംഗിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ഒന്നര വര്‍ഷത്തോളം നീണ്ട നിര്‍മ്മാണ ജോലികള്‍ക്കു ശേഷമാണ് ചിത്രം പൂര്‍ത്തിയായതെന്ന് വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

കേരളീയര്‍ക്ക് പരിചിതമായ ഒരു കഥയാണ് ഫാന്റസിയും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്. വില്ലി എന്ന കുട്ടിയുടെ കഥയാണിത്. പുതുമുഖമായ ഡെനിയാണ് സൂപ്പര്‍മാനായി വേഷമിടുന്നത്.

Top